14 ദിവസം കൊണ്ട് 6 കോടി കലക്ഷൻ; ജപ്പാനിലും തരംഗമായി 'പുഷ്പ 2: ദ റൂൾ'
ഏകദേശം 17,000ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ സിനിമ കാണാനെത്തിയത്
Allu Arjun
സാധാരണ ദൈർഘ്യം കുറഞ്ഞ സിനിമകൾക്കാണ് ജാപ്പനീസ് പ്രേക്ഷകർ മുൻഗണന നൽകാറുള്ളത്. എന്നാൽ നാലു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള 'പുഷ്പ 2: ദ റൂൾ' ജപ്പാനിലെ ജനങ്ങൾ നെഞ്ചിലേറ്റിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അല്ലു അർജുനെ ഇവർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും താരത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം ജപ്പാൻ ജനത ഏറ്റെടുത്തതിലൂടെ താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്നുമാണ് വിലയിരുത്തലുകൾ.
വരും ദിവസങ്ങളിലും ചിത്രത്തിന്റെ തീയറ്റർ കളക്ഷനിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഈ നേട്ടം അല്ലു അർജുന്‍റെ വരാനിരിക്കുന്ന ആഗോള പ്രോജക്റ്റുകൾക്കും വലിയ ഊർജ്ജമാകും എന്നാണ് കണക്ക് കൂട്ടുന്നത്.
