രേണുക വേണു|
Last Modified വ്യാഴം, 15 ജനുവരി 2026 (11:55 IST)
അല്ലു അർജുനുമായി കൈകോർക്കാനൊരുങ്ങി ലോകേഷ് കനകരാജ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെന്റ് വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അല്ലു അർജുൻ - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഇരുവരും ഒരുമിക്കുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
AA23 എന്നാണ് താത്ക്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും. അനിരുദ്ധ രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. AA23യിലും ഈ ഹിറ്റ് പരമ്പര തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവരായിരിക്കും ചിത്രത്തിൻ്റെ നിർമാണം. ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി എന്നിവരായിരിക്കും സഹനിർമാണം.