അനുബന്ധ വാര്‍ത്തകള്‍
- കോണ്‍സ്റ്റബിള്‍ സഹദേവന് ആകാന്‍ ഈ നടന്മാര്ക്കും പറ്റും , ഷാജോണ്‍ പറയുന്നു
- സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്, ചിത്രം വൈറലാകുന്നു
- മലയാളത്തില്‍ ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു
- റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്
- വീണ്ടും റിലീസ് പ്രഖ്യാപിച്ച് അജഗജാന്തരം, മെയ് 28 ന് തിയേറ്ററുകളിലേക്ക്
വീണ്ടും റിലീസ് പ്രഖ്യാപിച്ച് 'അജഗജാന്തരം', 300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍
മലയാള സിനിമയ്ക്കും വീണ്ടും തിയറ്റര്‍ റിലീസ് കാലം. സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് പിന്നാലെ ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' വീണ്ടും തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെയും നിരവധി തവണ റിലീസ് പ്രഖ്യാപിച്ച് അത് മാറ്റി വയ്‌ക്കേണ്ടി വന്ന സിനിമ കൂടിയാണിത്.പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ ഒടുവിലായി പ്രഖ്യാപിച്ചത്.300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.