1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shajohn about Drishyam

കോണ്‍സ്റ്റബിള്‍ സഹദേവന്‍ ആകാന്‍ ഈ നടന്മാര്‍ക്കും പറ്റും , ഷാജോണ്‍ പറയുന്നു

ഷാജോണ്‍
ഷാജോണിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ദൃശ്യം. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് സഹദേവന്‍ എന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം മറ്റാര്‍ക്കാണ് മലയാളം സിനിമയില്‍ ചെയ്യാന്‍ പറ്റുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാജോണ്‍.
 
അദ്ദേഹം 2 നടന്മാരുടെ പേരാണ് പറയുന്നത്. ഒന്ന് ചെമ്പന്‍ വിനോദ്.ചെമ്പന് ആ കഥാപാത്രം അതി ഗംഭീരമായി ചെയ്യാന്‍ പറ്റും, എനിക്കുറപ്പാണ് ചെമ്പനത് ചെയ്യും ഷാജോണ്‍ പറയുന്നു.
 
അതുപോലെ ജോജുവിനും നന്നായി ചെയ്യാന്‍ പറ്റും.ഷാജോണ്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
മേപ്പടിയാന്‍, തേര് തുടങ്ങിയ സിനിമകളാണ് ഷാജോണിന്റെതായി ഇനി പുറത്തു വരാനുള്ളത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിജയ് ക്രിസ്ത്യാനിയോ ഹിന്ദുവോ അല്ല ! സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് മതത്തിന്റെ സ്ഥാനത്ത് ചേര്‍ത്തത് ഇങ്ങനെ