Mohanlal: 'ഇതാ താടിയെടുത്ത ലാലേട്ടന്‍ കഥാപാത്രം'; ലൗലാജന്‍ വരുന്നു

ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കോമഡിക്കു പ്രാധാന്യം നല്‍കിയുള്ളതാണ്

Mohanlal in L 366, Mohanlal Lovelajan, Mohanlal Cinema, Mohanlal
രേണുക വേണു| Last Modified വ്യാഴം, 29 ജനുവരി 2026 (19:03 IST)
Mohanlal

Mohanlal: 'തുടരും' എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന 'L 366' ന്റെ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ റിവീല്‍ ചെയ്തിരിക്കുന്നത്.

ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കോമഡിക്കു പ്രാധാന്യം നല്‍കിയുള്ളതാണ്. മീശപിരിച്ച് പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി താടി പൂര്‍ണമായി ഒഴിവാക്കുന്നത്. ലൗലാജന്‍ എന്നാണ് ഈ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്.
ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - ജേക്സ് ബിജോയ്, സഹസംവിധാനം - ബിനു പപ്പു, എഡിറ്റിങ് - വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍ - ഗോകുല്‍ദാസ്, കോസ്റ്റ്യൂം - മഷാര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :