ഒരു ശ്രീലങ്കൻ അവധിക്കാലം സോഷ്യൽ മീഡിയയിൽ തരംഗമായി അഹാന കൃഷ്ണയുടെ സ്വിംസ്യൂട്ട് ചിത്രങ്ങൾ

Ahaana Krishna, Swimsuit photos, Celebrity, Instagram,അഹാന കൃഷ്ണ, സ്വിംസ്യൂട്ട്, സെലിബ്രിറ്റി,ഇൻസ്റ്റഗ്രാം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ജനുവരി 2026 (15:05 IST)
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി മലയാള സിനിമാ താരമായ പങ്കുവച്ച പുതിയ ചിത്രങ്ങള്‍.ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കിടെ എടുത്ത ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. സ്വിം സ്യൂട്ടിലുള്ള താരത്തിന്റെ ചിത്രങ്ങളും ഇതിലുണ്ട്. സ്‌റ്റൈലിഷും അതേസമയം ആത്മവിശ്വാസം പകരുന്നതുമായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചത്.

നിലവില്‍ സിനിമകളില്‍ അത്രകണ്ട് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഹാന. തന്റെ യാത്രാ അനുഭവങ്ങളും ഫിറ്റ്‌നസ്, ലൈഫ്‌സ്‌റ്റൈല്‍ രീതികളുമെല്ലാം താരം സ്ഥിരമായി അക്കൗണ്ടില്‍ പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളെയും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി സിനിമാ സഹപ്രവര്‍ത്തകരും സെലിബ്രിറ്റികളും ചിത്രങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

Disclaimer: വാര്‍ത്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ @ahaana_krishna/ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും എടുത്തതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :