ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള 23 വർഷങ്ങൾ, വിവാഹവാർഷികം ആഘോഷമാക്കി പൂർണിമയും ഇന്ദ്രജിത്തും

Poornima indrajith, Indrajith, wedding anniversary, Celebrity News,പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരാൻ, വിവാഹവാർഷികം
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2025 (14:19 IST)
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് വിവാഹിതയായെങ്കിലും ഒരു കരിയർ ഗ്യാപിന് ശേഷം പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാണ്. ഇന്ദ്രജിത്തും മലയാളത്തിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ വിവാഹിതരായുള്ള 23 വർഷം ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതിമാർ.


തങ്ങളുടെ ഇരുപത്തിമൂന്നാം വിവാഹവാർഷികമാണ് ഇരുവരും ആഘോഷിച്ചത്. അനന്തമായ സ്നേഹത്തിനും ഊഷ്മളമായ ആശംസകൾക്കും നന്ദി, എന്നെന്നേക്കും നന്ദി എന്നാണ് പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. എൻ്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള 23 വർഷങ്ങളെന്നും പൂർണിമ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കീഴിൽ ആശംസകളുമായി എത്തിയിട്ടുള്ളത്.

ബൾട്ടിയാണ് പൂർണിമയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമ. അതേസമയം ധീരം ആണ് ഇന്ദ്രജിത്തിൻ്റെ അവസാനം ഇറങ്ങിയ മലയാളം സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :