വിജയ് ദേവരകൊണ്ട–രശ്മിക മന്ദാന വിവാഹവേദിയും തീയതിയും ഉറപ്പിച്ചു?, വിവാഹം ഫെബ്രുവരിയിലെന്ന് സൂചന

Vijay Devarakonda- Rashmika Mandhana
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (12:08 IST)
ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും
രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം നടന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയം. 2026 ഫെബ്രുവരിയില്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രശ്മികയുടെയും വിജയ് യുടെയും വിവാഹം ഫെബ്രുവരി 26ന് ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹനിശ്ചയത്തിലേത് പോലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.

വാര്‍ത്തകളില്‍ വന്നില്ലെങ്കിലും ഒക്ടോബറില്‍ ഇരുവരും രഹസ്യമായി നിശ്ചയം നടത്തിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഇതെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും രശ്മികയുടെ കയ്യിലെ വിവാഹമോതിരം പിന്നീട് വാര്‍ത്തയായിരുന്നു. ഗീതാ ഗോവിന്ദം,ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെയും ഇഷ്ടജോഡിയാണ് വിജയ് ദേവരകൊണ്ട്- രശ്മിക മന്ദാന ജോഡി.

സിനിമാ രംഗത്ത് തിരക്കേറിയ ഷെഡ്യൂളുകളാണ് ഇരുവര്‍ക്കും നിലവില്‍ ഉള്ളത്. അതിനിടയിലും വിവാഹത്തിനായി സമയം കണ്ടെത്തുന്നുവെന്ന വാര്‍ത്തകള്‍ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്തകള്‍ ഇതുവരെയും വന്നിട്ടില്ലെങ്കിലും വിവാഹം ഉടനുണ്ടാകുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :