അനുബന്ധ വാര്‍ത്തകള്‍
- ഇതാണോ 500 കോടി രൂപയുടെ വി.എഫ്.എക്സ് ? ട്രോള്‍ പേജുകളില്‍ നിറഞ്ഞ് ആദിപുരുഷ് ടീസര്‍
- പ്രണയ സിനിമകള്‍ ഇഷ്ടമാണോ? എന്നാല്‍ ഇത് കാണാത്ത പോകരുത് ! 'നിതം ഒരു വാനം' ടീസര്‍
- ആദിപുരുഷ് അപ്‌ഡേറ്റ്, ഫസ്റ്റ് ലുക്ക് എത്തി, പുതിയ വിവരങ്ങള്‍
- ഉഗ്രന്‍ ഫുട്ബോള്‍ പടം...ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്‌ടോബര്‍ 21ന്
- Official Teaser | ദുല്‍ഖറിന്റെ ആദ്യ ഹിന്ദി വെബ്സീരീസ്, ഗണ്‍സ് & ഗുലാബ്സ് ടീസര്‍
ടിവി റൈറ്റ്സ് പോഗോയ്ക്കാണോ കൊച്ചുടിവിയ്ക്കോ? ടീസറിന് പിന്നാലെ ട്രോളേറ്റുവാങ്ങി ആദിപുരുഷ് ടീസർ
ബോളിവുഡിൽ അടുത്ത വർഷം ഇറങ്ങുന്ന ബ്രഹ്മാണ്ഡ റിലീസുകളിൽ ഒന്നാണ് ആദിപുരുഷ്. രാമായണത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിത്തോളജിക്കൽ ചിത്രത്തിൽ പ്രഭാസാണ് ശ്രീരാമനായി അഭിനയിക്കുന്നത്. സെയ്ഫ് അലി ഖാനും കൃതി സനോണുമുൾപ്പടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൻ്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
500 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ വിഷ്വൽ എഫക്ട്സ് നിലവാരമില്ലാത്തതിനെ തുടർന്ന് വലിയ വിമർശനമാണ് ചിത്രത്തിൻ്റെ ടീസറിനെതിരെ ഉയരുന്നത്. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ കണക്കറ്റ പരിഹാസമാണ് ചിത്രത്തിൻ്റെ ടീസർ ഏറ്റുവാങ്ങുന്നത്. ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് പോഗോ ചാനലിനോ കൊച്ചുടിവിയ്ക്കോ ഒക്കെയായിരിക്കും ലഭിക്കുക എന്നാണ് ചിത്രത്തെ വിമർശിക്കുന്നവർ പറയുന്നത്.
അതേസമയം പോസ്റ്റ് പ്രൊഡക്ഷൻ്റെ അവസാനഘട്ടത്തിലാണ് ചിത്രമെന്നും അതിനാൽ ഫൈനൽ പ്രൊഡക്റ്റ് ടീസറിനേക്കാൾ മെച്ചമാകുമെന്ന് കരുതുന്ന പ്രേക്ഷകരുമുണ്ട്.