Official Teaser | ദുല്‍ഖറിന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ്, ഗണ്‍സ് & ഗുലാബ്‌സ് ടീസര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (15:07 IST)
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി വെബ്‌സീരീസ് റിലീസിനൊരുങ്ങുന്നു. രാജ് ആന്‍ഡ് ഡി.കെ സംവിധാനം ചെയ്യുന്ന സീരീസിന് ഗണ്‍സ് & ഗുലാബ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാജകുമാര്‍ റാവു, ആദര്‍ശ ഗൗരവ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടീസര്‍ പുറത്തിറങ്ങി.
സീരീസ് ഒരു ത്രില്ലിംഗ് അനുഭവം നല്‍കുമെന്ന് ടീസര്‍ സൂചന നല്‍കുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ഗണ്‍സ് & ഗുലാബ്‌സ് ഉടന്‍ എത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഗണ്‍സ് & ഗുലാബ്‌സ്.