പ്രണയ സിനിമകള്‍ ഇഷ്ടമാണോ? എന്നാല്‍ ഇത് കാണാത്ത പോകരുത് ! 'നിതം ഒരു വാനം' ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (10:43 IST)
നടന്‍ അശോക് സെല്‍വന്റെ 'നിതം ഒരു വാനം'റിലീസിന് ഒരുങ്ങുന്നു.രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്.അപര്‍ണ ബാലമുരളി, റിതു വര്‍മ്മ, ശിവാത്മീക തുടങ്ങിയ നടിമാരാണ് അശോക് സെല്‍വനൊപ്പം അഭിനയിക്കുന്നത്. ടീസര്‍ ശ്രദ്ധ നേടുന്നു.
യാത്രയും പ്രണയവും ചേര്‍ന്നൊരു കഥയാണ് 'നിതം ഒരു വാനം'എന്നാണ് ടീസറില്‍ നിന്ന് മനസ്സിലാക്കുന്നത്. ജീവിതത്തിലെ താഴ്ചകളില്‍ വീണു പോകാതെ ഉയര്‍ന്നു വരാനുള്ള പോസിറ്റിവിറ്റി ചില യാത്രകള്‍ സമ്മാനിക്കാറുണ്ട്. മനസ്സിനെ പോസിറ്റീവ് ആക്കി മാറ്റാന്‍ സിനിമയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :