1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Sumalatha 59th Birthday

മലയാളത്തിന്റെ പ്രണയനായികയ്ക്ക് ഇന്ന് ജന്മദിനം; 'ക്ലാര'യുടെ പ്രായം കേട്ടാല്‍ ഞെട്ടും

Sumalatha Birthday
സുമലത എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതമായ പേര് 'ക്ലാര' എന്നാണ്. തൂവാത്തുമ്പികളിലെ ക്ലാരയെ മലയാളി അത്രമേല്‍ പ്രണയിച്ചിരുന്നു. മലയാളി അല്ലാതിരിന്നിട്ടും ക്ലാരയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ച താരമാണ് സുമലത. 
 
15-ാം വയസ്സില്‍ അഭിനയം തുടങ്ങിയ താരമാണ് സുമലത. തമിഴിലും കന്നഡയിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ സുമലതയ്ക്ക് സാധിച്ചു. 220 ഓളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സുമലതയുടെ ജന്മദിനമാണ് ഇന്ന്. 1962 ഓഗസ്റ്റ് 27 ന് ജനിച്ച സുമലതയ്ക്ക് 59 വയസ്സായി. അന്തരിച്ച നടന്‍ അംബരീഷ് ആണ് സുമലതയുടെ ജീവിത പങ്കാളി. 
 
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുമലത അഭിനയിച്ചിട്ടുണ്ട്. തൂവാനത്തുമ്പികള്‍, ന്യൂഡെല്‍ഹി, താഴ് വാരം, നിറക്കൂട്ട് എന്നിവയാണ് സുമലതയുടെ ശ്രദ്ധേയമായ സിനിമകള്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച സുമലത രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വെള്ളത്തിലേക്ക് എടുത്തുചാടും മുന്‍പ് തുള്ളിച്ചാടി എസ്‌തേര്‍; കാരണം ഇതാണ്