സഹസംവിധായകനായി കൂടെ നിന്നോട്ടെയെന്ന് ചോദിച്ച ഫഹദിനോട് ഞാൻ നോ പറഞ്ഞു: ലാൽ ജോസ്

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (14:09 IST)
ഫഹദ് ഫാസിലിലെ നടനെ താൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. താരപരിവേഷം ഇല്ലാതിരുന്ന ഫഹദിനെ തന്റെ സിനിമയിൽ നായകനാക്കി ശ്രമം നടത്തിയത് ഫഹദ് എന്ന അഭിനേതാവിൽ ഉണ്ടായിരുന്ന വിശ്വാസം കൊണ്ടായിരുന്നുവെന്നും ലാൽജോസ്-ഫഹദ് ചിത്രം ഡയമണ്ട് നെക്‌ളെസിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് സംവിധായകൻ പറഞ്ഞു.

ഡയമണ്ട് നെക്ലസ്’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രം നമുക്ക് ഫഹദിനെ കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു. തിരക്കഥാകൃത്തായ ഇക്‌ബാൽ കുറ്റിപ്പുറവും ഇത് സമ്മതിച്ചു. ഫഹദിനുള്ളിൽ ഒരു അഭിനേതാവുണ്ട് എന്നത് ഞാൻ അന്നേ തിരിച്ചറിഞ്ഞിരുന്നു. ലാൽ ജോസ് പറഞ്ഞു. അക്കാരണം കൊണ്ടാണ് സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ചോദിച്ച ഫഹദൊനോട് നോ പറയേണ്ടി വന്നതെന്നും ലാൽ ജോസ് പറഞ്ഞു.

ഒരു പുതിയ നായികയെ അവതരിപ്പിച്ചാൽ, അവരുടെ സൗന്ദര്യം നോക്കി കൂടുതൽ സിനിമകൾ കിട്ടിയേക്കും. എന്നാൽ നായകനടന്മാർക്ക് ഒരിക്കലും ആ പരിഗണന ലഭിക്കില്ലെന്നും ലാൽ ജോസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :