അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി വാണി ഭോജന്‍
- ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് ആസിഫ് അലി, മകള്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് !
- കോവിഡ് പ്രതിസന്ധി,10.25 ലക്ഷം രൂപ സംഭാവനയായി നല്കി നടന് സൂരി
- പുത്തന്‍ റെക്കോര്‍ഡുമായി അല്ലു അര്‍ജുന്റെ'പുഷ്പ' ടീം, പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോയ്ക്ക് 70 മില്യണ്‍ കാഴ്ചക്കാര്‍
- ദി പ്രീസ്റ്റിന്റെ വിജയം, പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദിയെന്ന് ആന്റോ ജോസഫ്
യഥാര്‍ഥ പേര് വിജയലക്ഷ്മി, രംഭയാകും മുന്‍പ് മറ്റൊരു പേരും; താരസുന്ദരിക്ക് 45-ാം പിറന്നാള്‍
മലയാളം ഉള്‍പ്പെടെ ഏഴോളം ഭാഷകളില്‍ അഭിനയിച്ച നടി രംഭയ്ക്ക് ഇന്ന് 45-ാം ജന്മദിനം. വിജയലക്ഷ്മി യീതി എന്നാണ് രംഭയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ അമൃത എന്ന പേര് സ്വീകരിച്ചു. പിന്നീടാണ് രംഭയാകുന്നത്. ബോളിവുഡിലെ പ്രമുഖ താരം ദിവ്യ ഭാരതിയുടെ രൂപസാദൃശ്യമുള്ള രംഭയ്ക്ക് തുടക്കകാലം മുതലേ ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു.
തെലുങ്ക് സിനിമാ കുടുംബത്തിലാണ് രംഭയുടെ ജനനം. 1992 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയാണ് രംഭ തുടക്കം കുറിക്കുന്നത്. മമ്മൂട്ടി, രജനീകാന്ത്, സല്‍മാന്‍ ഖാന്‍, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം രംഭ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ വ്യവസായി ഇന്ദ്രന്‍ പത്മനാഥനെ 2010 രംഭ വിവാഹം ചെയ്തു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.