കെ ആര്‍ അനൂപ്|
Last Updated:
ശനി, 5 ജൂണ്‍ 2021 (10:43 IST)
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. ഈ വിഷമ കാലഘട്ടത്തിലും തമിഴ്‌നാട്ടില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്ന കോളിവുഡ് താരങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. നടന്‍ സൂരി 10,25,000 രൂപ സംഭാവനയായി നല്‍കി.
ഉദയനിധിയെ നേരില്‍ കണ്ടാണ് നടന്‍ തുക കൈമാറിയത്. 10 ലക്ഷം രൂപയുടെ ചെക്കിനൊപ്പം മക്കളുടെ പേരിലുളള 25,000 രൂപയും അദ്ദേഹം നല്‍കി.ഉദയനിധിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അടുത്തിടെയാണ് നടന്‍ വാക്‌സില്‍ സ്വീകരിച്ചത്. തന്റെ ആരാധകരോട് വാക്‌സിന്‍ എടുക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.