കെ ആര്‍ അനൂപ്|
Last Modified ശനി, 5 ജൂണ്‍ 2021 (09:06 IST)
അല്ലു അര്‍ജുന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ'.ഒരുമാസം മുമ്പ് പുറത്തുവന്ന പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോ യൂട്യൂബില്‍ തരംഗമാകുകയാണ്.ടോളിവുഡില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസറായി മാറി. വളരെ വേഗത്തില്‍ 1.6 മില്യണ്‍ ലൈക്കുകളും 70 മില്യണ്‍ കാഴ്ചക്കാരെയും നേടുവാന്‍ വീഡിയോയ്ക്കായി.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ പോസ്റ്ററും അവര്‍ പുറത്തിറക്കി.
പുഷ്പരാജ് എന്ന ലോറി ഡ്രൈവര്‍ കാടുകളില്‍ നിന്ന് ചന്ദനം കടത്തുന്ന ആവേശകരമായ വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പുഷ്പ രണ്ടു ഭാഗങ്ങളിലായാണ് നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു.മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.