ഇപ്പോഴത്തെ പെൺകുട്ടികൾ സൂപ്പറല്ലേ, അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: ഖുഷ്ബു
"നമ്മൾ കെട്ടിപ്പെടുത്ത മതിലുകൾ തകർക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു"
Khushbu
"ഇന്നത്തെ യുവനടിമാർ വളരെ മിടുക്കരും കഴിവുള്ളവരുമാണ്... അവരുടെ മേക്കപ്പ്, വസ്ത്രങ്ങൾ, അവതരണം എന്നിവ അവർ തന്നെ സ്വയം കൈകാര്യം ചെയ്യുന്നത് കാണാം. അവർ എല്ലാ കാര്യങ്ങളെ കുറിച്ചും പഠിച്ചാണ് ഈ മേഖലയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് വല്ല ഉപദേശവും നൽകുന്നതിന് പകരം അവരിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ പഠിക്കാനുണ്ട് എന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്.
പ്രിയങ്ക ചോപ്ര ഓസ്കറിൽ അവതാരകയായെത്തി. ആലിയ ഭട്ട് ബാഫ്റ്റയിൽ പങ്കെടുത്തു. നമ്മൾ കെട്ടിപ്പെടുത്ത മതിലുകൾ തകർക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു"- ഖുശ്ബു പറഞ്ഞു