1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Gopika Birthday

നടി ഗോപികയുടെ യഥാര്‍ഥ പേര് അറിയാമോ?

Gopika
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗോപിക. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഗോപികയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും വലിയ താല്‍പര്യമുണ്ട്. ഗോപികയുടെ ജന്മദിനമാണ് ഇന്ന്. 1984 ഓഗസ്റ്റ് 26 ന് ജനിച്ച ഗോപികയുടെ 37-ാം ജന്മദിനമാണ് ഇന്ന്. സിനിമയിലെത്തിയ ശേഷമാണ് നടി ഗോപിക എന്ന പേര് സ്വീകരിച്ചത്. തൃശൂരില്‍ ജനിച്ച ഗോപികയുടെ യഥാര്‍ഥ പേര് ഗേളി ആന്റോ എന്നാണ്. സിനിമയിലെത്തിയതോടെ പേര് ഗോപിക എന്നാക്കി. 18-ാം വയസ്സില്‍ സിനിമയിലെത്തിയ ഗോപിക മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവല്‍, ഫോര്‍ ദ് പീപ്പിള്‍, ചാന്തുപൊട്ട്, പച്ചക്കുതിര, മായാവി, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങിയവയാണ് ഗോപിക അഭിനയിച്ച പ്രധാന സിനിമകള്‍.  
 
അടുത്ത ലേഖനം
വമ്പന്‍ നേട്ടം,20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഷൈലോക്കിലെ ബാര്‍ സോങ്ങ്