കണ്ണനെ പുറത്തിറക്കാന്‍ രണ്ടുംകല്‍പ്പിച്ച് അപ്പു; കാണാനിരിക്കുന്നത് മാസ് രംഗങ്ങള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (14:37 IST)

കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് സാന്ത്വനം വീട്ടിലെ കണ്ണന്‍ പൊലീസ് കസ്റ്റഡിയിലാകുന്നത്. കണ്ണനെ പുറത്തിറക്കാന്‍ സാധിക്കാത്തതിന്റെ വലിയ വിഷമത്തിലാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരും. കണ്ണനെതിരെ പരാതി നല്‍കിയത് തന്റെ കസിന്‍ സിസ്റ്ററാണെന്നും തന്റെ അച്ഛനും ഇതില്‍ പങ്കുണ്ടെന്നും അപ്പു പിന്നീടാണ് അറിയുന്നത്. കണ്ണനെ പുറത്തിറക്കാന്‍ രണ്ടും കല്‍പ്പിച്ചും അപ്പു ഇറങ്ങുന്ന മാസ് രംഗങ്ങളാണ് ഇന്ന് കാണാനിരിക്കുന്നത്.

കണ്ണന്‍ പൊലീസ് സ്റ്റേഷനില്‍ ആയതോട് കൂടി മാനസികമായി തളര്‍ന്നിരിക്കുകയാണ് കുടുംബം മുഴുവന്‍. ഏത് വിധേനയും കണ്ണനെ പുറത്തിറക്കണമെന്ന ലക്ഷ്യവുമായി കണ്ണനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന ചേട്ടന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത് അവരുടെ ശത്രുവായ തമ്പിയെ ആണ്. തമ്പിയുമായി തര്‍ക്കമുണ്ടായി, അയാളുടെ കാരുണ്യത്തില്‍ അനിയനെ പുറത്തിറക്കണ്ട എന്ന് പറഞ്ഞു വീട്ടില്‍
നിന്നും ഇറങ്ങിയ ബാലനും ഹരിയും ശിവനും എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്നു. ഇതിനിടയിലാണ് അപ്പു രക്ഷകയാകാന്‍ എത്തുന്നത്.

ഇതിനിടയില്‍ വക്കീലിനെ വിളിച്ച ബാലന്‍ കാര്യം പറയുന്നു, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച വക്കീല്‍ ബാലനെ തിരിച്ചു വിളിച്ചു ഈ രാത്രി അവിടെ ചെന്നിട്ട് കാര്യമില്ല എന്ന് പറയുന്നു. ഭക്ഷണവുമായി സ്റ്റേഷനില്‍ എത്തിയ അവരോട് യാതൊരു മയവുമില്ലാതെ പെരുമാറുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍.

തിരികെ വീട്ടില്‍ എത്തിയ അവരുടെ കൂടെ കണ്ണന്‍ ഇല്ലായെന്നറിഞ്ഞ ദേവിയും, അമ്മയും മറ്റുള്ളവരും പ്രയാസത്തില്‍ ആകുകയും ദേവി തളര്‍ന്നു വീഴുകയും ചെയ്യുന്നു, സേതുവിനോട് മാത്രം സത്യം പറഞ്ഞ ബാലന്‍,
മറ്റുള്ളവരെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ധര്‍മ്മസങ്കടത്തില്‍. പോലീസ് സ്റ്റേഷനില്‍ അത്യധികം വിഷമത്തോടെ കണ്ണനിരിക്കുമ്പോള്‍, കിടന്നിട്ട് ഉറക്കം വരാതെ 'നാളെ' അയാല്‍ മതി എന്ന് വിചാരിച്ചു സ്വാന്തനം വീട്ടിലെ മറ്റുള്ളവരും. ഇത് വരെ ശിവനെ ഈ അവസ്ഥയില്‍ കാണാത്ത അഞ്ജലി ശിവനെ
ആശ്വസിപ്പിക്കുന്നത്തോടെയാണ് ഇന്നലെത്തെ എപ്പിസോഡ് അവസാനിക്കുന്നത്. കണ്ണനെ പുറത്തിറക്കാന്‍ പറ്റുമെന്ന വിശ്വാസത്തില്‍
ആണ് എല്ലാവരും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :