വമ്പന്‍ നേട്ടം,20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഷൈലോക്കിലെ ബാര്‍ സോങ്ങ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (17:01 IST)
മമ്മൂട്ടിയുടെ ഷൈലോക്ക് മറ്റൊരു നോട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ബാര്‍ സോങ്ങ് 20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം സംവിധായകനായ അജയ് വാസുദേവാണ് അറിയിച്ചത്.
ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.മാസ്എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് മമ്മൂട്ടിയുടെ ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക. ബിബിന്‍ മോഹനും അനീഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമയില്‍ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :