1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aaha Official Trailer

മനസ്സ് നിറയ്ക്കുന്ന സിനിമ,ഇന്ദ്രജിത്തിന്റെ ആഹാ ട്രെയിലര്‍ തരംഗമാകുന്നു

Aaha
മനസ്സ് നിറയ്ക്കുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഇന്ദ്രജിത്തിന്റെ ആഹാ കൂടി ഇനി ചേര്‍ക്കപ്പെടും. വടംവലിക്ക് പേരുകേട്ട ഒരു ഗ്രാമം, ആഹാ ടീമിന്റെ പേരിലറിയപ്പെടുന്നു ആ നാട്ടിലെ പഴയ വടംവലി കളിക്കാരനായിരുന്നു ഇന്ദ്രജിത്ത്. എല്ലാത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് ജീവിക്കുന്ന അയാള്‍ കാലങ്ങള്‍ക്കുശേഷം വടംവലി കോച്ച് ആക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.  
നവംബര്‍ 26നാണ് ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ പ്രദര്‍ശനത്തിനെത്തുന്നത്.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.
 
ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. 
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.
 
'തരംഗം', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍ ആണ് നായിക.ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുന്നു.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റിലീസ് പ്രഖ്യാപിച്ച് ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്, വിശേഷങ്ങളുമായി വിനയന്‍, ക്യാരക്ടര്‍ പോസ്റ്റര്‍