ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം, ട്രെയിലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ടീം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (15:14 IST)

നവംബര്‍ 26നാണ് ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ പ്രദര്‍ശനത്തിനെത്തുന്നത്.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഈ മാസം എട്ടാം തീയതി പുറത്തുവരും.

ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ.
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.'തരംഗം', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍ ആണ് നായിക.ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുന്നു.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :