അനുബന്ധ വാര്‍ത്തകള്‍
- 'ദിസ് ഈസ് മൈ എന്റ്റര്‍റ്റേന്‍മന്റ്റ്',ആട് 2 ലെ ഡ്യൂഡ് വീണ്ടും, വീഡിയോ
- നായിക ബോളിവുഡില്‍ നിന്ന്, വിനയ് ഫോര്‍ട്ട് നായകനാകുന്ന 'ആട്ടം' വരുന്നു
- സ്ഫടികത്തില്‍ ആട് തോമയുടെ അപ്പനാകാന്‍ നെടുമുടി വേണു പോരേ എന്ന് മോഹന്‍ലാല്‍; അത് തിലകന് തന്നെ ചെയ്യുമെന്ന് ഭദ്രന് ഉറപ്പിച്ചു പറഞ്ഞു
- പിറന്നാള്‍ ദിനത്തില്‍ പത്മനാഭന്റെ മണ്ണില്‍, സൈജു കുറുപ്പിന് എത്ര വയസ്സുണ്ട് എന്നറിയാമോ ?
- ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്, അതിനൊരു കാരണമുണ്ട്, സൈജു കുറുപ്പ് പറയുന്നു
8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം, നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്ത ആട് 2, എത്ര നേടി എന്നറിയാമോ ?
ഷാജി പാപ്പനും പിള്ളേരുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആട് 3' അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.2017 ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ആയത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു ഈ ചിത്രം.
8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.33 കോടിയോളം രൂപ നിര്‍മ്മാതാവിന് നേടിക്കൊടുക്കാന്‍ ചിത്രത്തിനായി.
2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.