ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്, അതിനൊരു കാരണമുണ്ട്, സൈജു കുറുപ്പ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (14:54 IST)

ഡ്രൈവിംഗ് ലൈസന്‍സിലെ ജോണി പെരിങ്ങോടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ നൂറാമത്തെ ചിത്രത്തിലെ ഗുണ്ട ജയന്‍ വരെ എത്തി നില്‍ക്കുകയാണ് സൈജു കുറുപ്പ്.നടന് ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്. അതിനൊരു കാരണമുണ്ട്.

എനിക്ക് ബ്രേക്ക് തന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് ആണ്. അതെന്റെ ഇരുപത്തിയൊമ്പതാമത്തെ ചിത്രമാണെന്ന് സൈജു കുറുപ്പ് പറയുന്നു.
ഇപ്പോള്‍ നൂറാമത്തെ ചിത്രമെത്തി എത്തിനില്‍ക്കുകയാണ് നടന്‍.

ഇരുപത്തിയൊമ്പതാമത്തെ ചിത്രം കഴിഞ്ഞുവന്ന ഓരോ ചിത്രവും എനിക്ക് നാഴികക്കല്ലുകള്‍ തന്നെയാണ്.അതില്‍ വളരെ പോപ്പുലറായ കഥാപാത്രങ്ങളുണ്ട്, ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് ആടിലെ അറക്കല്‍ അബു. എന്റെ കരിയറിന്റെ വളര്‍ച്ചയില്‍ അബു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് സൈജുകുറുപ്പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :