പിറന്നാള്‍ ദിനത്തില്‍ പത്മനാഭന്റെ മണ്ണില്‍, സൈജു കുറുപ്പിന് എത്ര വയസ്സുണ്ട് എന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (11:02 IST)

സൈജു കുറുപ്പിനെ ഇത്തവണത്തെ ജന്മദിനം ഇതില്‍ സ്‌പെഷ്യലാണ്. സിനിമ ജീവിതത്തില്‍ 100 ചിത്രങ്ങള്‍ പിന്നിട്ടത് ഈ വര്‍ഷമാണ്. മാത്രമല്ല ഗുണ്ട ജയന്‍ വന്‍ വിജയവുമായി. കൈ നിറയെ ചിത്രങ്ങളുമായി യാത്ര തുടരുകയാണ് താരം.
പിറന്നാള്‍ ദിനത്തില്‍ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൈജു കുറുപ്പ്.1979 മാര്‍ച്ച്12ന് ജനിച്ച താരത്തിന് പ്രായം 43 വയസ്സായി.
മഞ്ജുവാര്യര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സൈജു കുറുപ്പും ഉണ്ട്.

രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സൈജു കുറുപ്പ്.ഡ്രൈവിംഗ് ലൈസന്‍സിലെ ജോണി പെരിങ്ങോടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ നൂറാമത്തെ ചിത്രത്തിലെ ഗുണ്ട ജയന്‍ വരെ എത്തി നില്‍ക്കുകയാണ് സൈജു കുറുപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :