1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aadi Trailer

രാജകുമാരന്‍ വന്നു.... പ്രണവ് മോഹന്‍ലാലിന്‍റെ ‘ആദി’യുടെ ട്രെയിലര്‍ കാണാം

Pranav Mohanlal
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ആദി’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി. ഒരു ഗംഭീര ത്രില്ലറാണ് ഈ സിനിമയെന്ന് മനസിലാക്കിത്തരുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.
 
ആദിത്യ മോഹന്‍ എന്ന സാധാരണക്കാരനായ യുവാവായാണ് ചിത്രത്തില്‍ പ്രണവ് അഭിനയിക്കുന്നത്. എന്നാല്‍ ആദി ചെന്നുപെടുന്ന സാഹചര്യങ്ങള്‍ അസാധാരണമായിരുന്നു.
 
പ്രണവിന്‍റെ മാതാപിതാക്കളായി ആദിയില്‍ അഭിനയിക്കുന്നത് സിദ്ദിക്കും ലെനയുമാണ്. സിദ്ദിക്കിനും ഏറെ സാധ്യതയുള്ള കഥാപാത്രമാണ് ഈ സിനിമയില്‍ ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ വ്യക്തമാണ്.
 
മോഹന്‍ലാലിന്‍റെ ഫ്ലെക്സിബിലിറ്റി മുഴുവന്‍ തന്നിലുമുണ്ടെന്ന് തെളിയിക്കുന്ന പ്രകടന മികവ് പ്രണവ് കാഴ്ചവച്ചിരിക്കുന്നു എന്ന് ട്രെയിലര്‍ ബോധ്യപ്പെടുത്തിത്തരുന്നു.
അടുത്ത ലേഖനം
കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ താത്പര്യമില്ല; മനസ് തുറന്ന് നിവിന്‍