അനുബന്ധ വാര്‍ത്തകള്‍
- സാധാരണ ഒരു അപ്പൻ !'വിശുദ്ധ മെജോ' പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
- ജയ് ഭീം,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങൾ,വിശുദ്ധ മെജോ ആഗസ്റ്റ് 5ന്
- ഇത് പൈലി, ജീനയുടെ കസിന് കം സംരക്ഷകന്‍,'വിശുദ്ധ മെജോ' തീയേറ്ററുകളിലേക്ക്
- Visudha Mejo Official Trailer | രസകരമായ പ്രണയ കഥ പറയാന്‍ വിശുദ്ധ മെജോ,'ജയ് ഭീം' 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ പ്രധാന വേഷങ്ങളില്‍
- യുട്യൂബ് വ്യൂസ് 5 ലക്ഷം കടന്നു, 'ഒറ്റമുണ്ട്' ഗാനം ഹിറ്റ്
Video Song|'ആറാം നാള്'; വിശുദ്ധ മെജോയിലെ മനോഹരമായ പ്രണയഗാനം
ആഗസ്റ്റ് 5ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ വീഡിയോ സോങ് പുറത്ത്.ആറാം നാള് എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.വിപിന്‍ ലാല്‍, മീര ജോണി ചേര്‍ന്നാണ് ആലാപനം.അഡീഷണല്‍ വോക്കല്‍സ് - ജസ്റ്റിന് വര്‍ഗീസ്.
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന് ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.