അനുബന്ധ വാര്‍ത്തകള്‍
- 'ആ ദിവസം ഇന്നും ഓര്‍ക്കുന്നു', ഉയരെ രണ്ടാം വാര്‍ഷികം ആഘോഷിച്ച് പാര്‍വതി
- മഹാവീര്യറിന് ശേഷം ആസിഫും നിവിനും വീണ്ടും ഒന്നിക്കും, സൂചന നല്കി നിവിന്‍ പോളി
- ത്രില്ലടിപ്പിക്കാന്‍ ആസിഫും ആന്റണിയും, പുതിയ പരീക്ഷണവുമായി സംവിധായകന് ജിസ് ജോയ് !
- 'ഊര്‍ജ്ജസ്വലമായ അനുഭവം', നിവിന്‍ പോളിക്കൊപ്പമുള്ള സിനിമയെക്കുറിച്ച് ആസിഫ് അലി
- ആസിഫ് അലിയ്ക്കൊപ്പം നിമിഷ സജയന്, പുതിയ ചിത്രവുമായി ജിസ് ജോയ് !
10 മില്യണ്‍ കാഴ്ചക്കാരെ നേടി കക്ഷി:അമ്മിണിപ്പിള്ളയിലെ 'ഉയ്യാരം പയ്യാരം', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള'. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഉയ്യാരം പയ്യാരം' എന്ന ഗാനം യൂട്യൂബില്‍ 10 മില്യണ്‍ കാഴ്ചക്കാരെ നേടിയ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു. ഓരോ ആസ്വാദകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വ്വഹിച്ചത്. സിയാ ഉള്‍ ഹഖ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരീഷ് കണാരന്‍,അഹമ്മദ് സിദ്ദിഖ്,വിജയരാഘവന്‍,സുധീഷ്,നിര്‍മല്‍ പാലാഴി,മാമുക്കോയ,ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.സൂരജ് ഇ എസ് എഡിറ്റിങ്ങും രാഹുല്‍ രമേശ് ഛായാഗ്രഹണവും നിര്‍വഹിച്ചു. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മ്മിച്ചത്.