മഹാവീര്യറിന് ശേഷം ആസിഫും നിവിനും വീണ്ടും ഒന്നിക്കും, സൂചന നല്‍കി നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (09:01 IST)

സിനിമയ്ക്ക് അപ്പുറവും നല്ല സുഹൃത്തുക്കളാണ് നിവിന്‍ പോളിയും ആസിഫ് അലിയും. നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിച്ച 'മഹാവീര്യര്‍' ഷൂട്ടിംഗ് ഇക്കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രണ്ടാളും ഒരു സിനിമയില്‍ ഒന്നിച്ചതിന്റെ ആവേശം പങ്കുവയ്ക്കുകയാണ് ആസിഫ്.

'നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല ... ഒറ്റയ്ക്ക്! എന്റെ ക്രൈം പാര്‍ട്ണര്‍ നിവിന്‍ പോളി.നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി തോന്നുന്നില്ല. ഞങ്ങളുടെ 'മഹാവീര്യര്‍'ക്കുറിച്ച് വലിയ ആവേശത്തിലാണ്.'-ആസിഫ് അലി കുറിച്ചു. നടന്‍ പങ്കുവെച്ച് ഫോട്ടോ എടുത്തത് അജു വര്‍ഗീസ് ആണ്. മാത്രമല്ല ഇനിയും കൂടുതല്‍ സിനിമകള്‍ ഇരുവരും ഒന്നിച്ച് എന്ന സൂചനയും നിവിന്‍ പോളി നല്‍കി. എന്റെ ക്രൈം പാര്‍ട്ണര്‍ എന്ന ആസിഫിന്റെ വിശേഷണത്തിന് രസകരമായ മറുപടിയാണ് നിവിന്‍ നല്‍കിയത്.

'ഒരുമിച്ചുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉടന്‍'-നിവിന്‍ കുറിച്ചു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അടുത്തു തന്നെ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :