അനുബന്ധ വാര്‍ത്തകള്‍
- 'വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍'; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി
- പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ
- പൃഥ്വിരാജ്,റിമ തുടങ്ങിയവരുടെ സെലക്ടീവായ പ്രതികരണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ, പിന്നിൽ അദൃശ്യരായ രാജ്യദ്രോഹികൾ: ദേവൻ
- 37 വര്‍ഷങ്ങള്‍ മുമ്പ്, മുണ്ട് മടക്കിയുടുത്ത് മോഹന്‍ലാല്‍, ഒപ്പം സുകുമാരനും മണിരത്നവും, ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
- 'ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്',ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രിയദര്ശന്
'നന്ദി രാജുവേട്ടാ'; കുടുക്ക് 2025 ലെ ആദ്യ ഗാനമെത്തി, പൃഥ്വിരാജ് നന്ദി പറഞ്ഞ് കൃഷ്ണ ശങ്കര്‍
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്.
'കുടുക്ക് 2025 എന്ന ഞങ്ങളുടെ സിനിമയിലെ ആദ്യത്തെ വീഡിയോ സോങ്.''തെയ്തക'' എന്ന ഗാനം പുറത്തിറക്കിയതിനും നിങ്ങളുടെ പിന്തുണയ്ക്കും ഒരുപാട് നന്ദി രാജുവേട്ട'- കൃഷ്ണ ശങ്കര്‍ കുറിച്ചു.
'തെയ്തക' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുകയാണ്. മണികണ്ഠന് അയ്യപ്പയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും. നന്ദകുമാറിന്റെതാണ് വരികള്‍.
അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന് ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.