അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് 6 വയസ്സ്,'പ്രേമം' ഓര്‍മ്മകളില്‍ നിവിന്‍ പോളി !

കെ ആര്‍ അനൂപ്| Last Modified ശനി, 29 മെയ് 2021 (11:54 IST)

പ്രേമം ഓര്‍മ്മകളില്‍ നിവിന്‍ പോളി. 2015 മെയ് 29, നടന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ കരിയറിന് വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രം റിലീസായത് അന്നായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് 6 വയസ്സ്. ആറ് വര്‍ഷങ്ങള്‍ ആയെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് നന്ദി യെന്നും നിവിന്‍ പോളി പറഞ്ഞു.

ഒരു കൂട്ടം താരങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി, അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നതും അതിനുശേഷം സിനിമയില്‍ സജീവമായ ആയതും ചരിത്രം.സൗബിന്‍ സാഹിറും വിനയ്ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :