'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ഫോണില്‍ വിളിച്ച് സുരേഷ് ഗോപി, അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (08:54 IST)

'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ഫോണില്‍ വിളിച്ച് സുരേഷ് ഗോപി. സിനിമയിലെ ഓരോ രംഗങ്ങളെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹവുമായി 10 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ സംസാരിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞു.

' ഓ ..എന്റെ ദൈവമേ, എന്തൊരു ദിവസം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി സാര്‍, മറ്റേ അറ്റത്ത്, ഞങ്ങള്‍ ചെയ്ത ഓരോ രംഗങ്ങളും ചര്‍ച്ചചെയ്യുന്നു. കഥാപാത്രങ്ങള്‍, രാഷ്ട്രീയം, ശ്രമങ്ങള്‍, സാങ്കേതികതകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഏകദേശം 10 മിനിറ്റ്.ഞാന്‍ ഇപ്പോഴും ഹൈ ബിപി ഉള്ള കട്ടിലിലാണ്.നന്ദി സാര്‍, സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി'- തരുണ്‍ മൂര്‍ത്തി കുറിച്ചു.

സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസ്, മിഥുന്‍ മാനുവല്‍ തോമസ്, അനൂപ് മേനോന്‍ നിരവധി പേരാണ് ഓപ്പറേഷന്‍ ജാവ ടീമിനെ പ്രശംസിച്ചത്. പലരും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :