'ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്'; കര്‍ണന് കൈയ്യടിച്ച് സംവിധായകന്‍ ആനന്ദ് എല്‍ റായ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (17:25 IST)

ധനുഷ്- മാരി സെല്‍വരാജ് ചിത്രം കര്‍ണന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന് ബോളിവുഡിലേക്ക് ചുവടുവെക്കാന്‍ അവസരം നല്‍കിയ സംവിധായകന്‍ ആനന്ദ് എല്‍ റായ് കര്‍ണനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി.

'കര്‍ണന്‍ എന്ന ഈ അനുഭവത്തെ നിങ്ങള്‍ക്ക് ഇങ്ങനെ വിവരിക്കാന്‍ കഴിയും.മാരി സെല്‍വരാജ്, മികച്ച കഥാകാരന്‍. നിങ്ങള്‍ സെല്ലുലോയിഡില്‍ നിങ്ങളുടെ ചിന്തകള്‍ വരച്ച രീതി.കുനിയുന്നു. ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്.നീ എന്നോട് പറയാമായിരുന്നു.നിങ്ങള്‍ ഒരു നടനാണെന്ന് ഞാന്‍ കരുതി.'-ആനന്ദ് എല്‍ റായ് ട്വീറ്റ് ചെയ്തു.

ആനന്ദും ധനുഷും ഒരു ഹിന്ദി ചിത്രത്തിനായി വീണ്ടും കൈകോര്‍ത്തു. അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കൊപ്പം ഉള്ള ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി.ധനുഷ് തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി യു എസില്‍ ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :