ദൃശ്യം 2 റിലീസ് ചെയ്യുന്ന അതേദിവസം ഡിജിറ്റല്‍ പ്രീമിയര്‍ ആക്കാന്‍ 'ലവ്',രജിഷ വിജയന്‍- ഷൈന്‍ ടോം ചാക്കോ ചിത്രം നെറ്റ്‌ഫ്ലിക്‍സില്‍ !

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 17 ഫെബ്രുവരി 2021 (17:45 IST)

ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇതേ ദിവസം തന്നെയാണ് രജിഷ വിജയന്‍- ഷൈന്‍ ടോം ചാക്കോ ചിത്രം 'ലവ്' ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയേറ്ററുകളില്‍ നേരത്തെ റിലീസ് ചെയ്ത ലവ് ഡിജിറ്റല്‍ പ്രീമിയര്‍ ആയാണ് എത്തുന്നത്. ദൃശ്യം 2 ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം ആണ്.

ജനവരി 29നായിരുന്നു ലവ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്. നേരത്തെ 2009 ഒക്ടോബര്‍ 15ന് ഗള്‍ഫില്‍ റിലീസ് ചെയ്തിരുന്നു. ലോക്ക് ഡൗണിനു ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.വീണ നന്ദകുമാര്‍,സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സംവിധായകന്‍ ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍, സംഗീതം രചിക്കുന്നത് നേഹ നായര്‍, യക്ഷാന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :