വീണ്ടും സ്പോർട്സ് ചിത്രം; 'ഖോ ഖോ' താരമാകാൻ രജിഷ വിജയൻ

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഓഗസ്റ്റ് 2020 (15:41 IST)
2019 ൽ പുറത്തിറങ്ങിയ ഫൈനൽസിന് ശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി എത്തുന്നു. 'ഖോ ഖോ'എന്ന് പേരിട്ടിട്ടുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ റിലീസ്
ചെയ്തു.

ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനായ രാഹുൽ റിജി നായരാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിർമ്മിക്കുന്നത്.

ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിർവഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും ഒന്നിക്കുന്ന ചിത്രമാണ് അടുത്തതായി പുറത്തുവരാനിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :