1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Visudha Mejo Character Posterl

ഇത് പൈലി, ജീനയുടെ കസിന്‍ കം സംരക്ഷകന്‍,'വിശുദ്ധ മെജോ' തീയേറ്ററുകളിലേക്ക്

#VisudhaMejo #CharacterPosterlVisudha Mejo Official Trailer | Lijomol
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നടന്‍ അഭിരാം രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന പൈലി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍ പുറത്തിറങ്ങി.
'ഇത് പൈലി, ജീനയുടെ കസിന്‍ കം സംരക്ഷകന്‍ ആണ്, പുള്ളിയെ സംരക്ഷിക്കാന്‍ വേറൊരു ഗാങ്ങും.'-വിശുദ്ധ മെജോ ടീം കുറിച്ചു.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്