1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Visudha Mejo In Cinemas From August 5th 2022!

ജയ് ഭീം,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങൾ,വിശുദ്ധ മെജോ ആഗസ്റ്റ് 5ന്

Visudha Mejo Character Poster Visudha Mejo Official Trailer | Lijomol
ആഗസ്റ്റ് 5ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിലെ പോസ്റ്റർ പുറത്ത്. പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഇത്.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബിൽ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
അടുത്ത ലേഖനം
മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല, സുരേഷ് ഗോപിയ്ക്കും മമ്മുക്കയേയുമൊക്കെ പല തവണ കിട്ടിയിട്ടുണ്ട്