1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. രസകരമായ പ്രണയ കഥ പറയാന്‍ വിശുദ്ധ മെജോ,'ജയ് ഭീം' 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ പ്രധാന വേഷങ്ങളില്‍

Visudha Mejo Official Trailer | രസകരമായ പ്രണയ കഥ പറയാന്‍ വിശുദ്ധ മെജോ,'ജയ് ഭീം' 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ പ്രധാന വേഷങ്ങളില്‍

Visudha Mejo Official Trailer | Lijomol
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ട്രെയ്ലര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
അടുത്ത ലേഖനം
National Film Awards: മികച്ച നടി അപര്‍ണ ബാലമുരളി? മികച്ച നടനുള്ള പട്ടികയില്‍ സൂര്യയും