യുട്യൂബ് വ്യൂസ് 5 ലക്ഷം കടന്നു, 'ഒറ്റമുണ്ട്' ഗാനം ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (17:21 IST)

ജൂലൈ 29ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോൾ ജോസും തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിലെ ഒറ്റമുണ്ട് എന്ന് തുടങ്ങുന്ന ഗാനം അഞ്ച് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ മുന്നിൽ തന്നെയുണ്ട് 'ഒറ്റമുണ്ട്' എന്ന ഗാനം.പാട്ട് യുട്യൂബ് വ്യൂസ് 5 ലക്ഷം കടന്നു.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ചേർന്നാണ് ആലാപനം.അഡീഷണൽ വോക്കൽസ് - ജസ്റ്റിൻ വർഗീസ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :