മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
PRO
കല്ലൂര്‍ ഗോപിനാഥന്‍ ഒരു വേദനയായി ഇന്നും ഏവരുടെയും മനസിലുണ്ട്. ജ്യേഷ്ഠന്‍ മരിച്ചത് മറ്റാരെയും അറിയിക്കാതെ, സഹോദരിയുടെ വിവാഹത്തലേന്ന് കീര്‍ത്തനം ആലപിക്കേണ്ടി വന്ന യുവാവിന്‍റെ സങ്കടം. അത് ഒരു കണ്ണീര്‍പ്പുഴയായി അലയടിച്ചൊഴുകി. ഭരതം എന്ന സിനിമ മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ലോഹിതദാസിന്‍റെ കരുത്തുറ്റ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ സിനിമ മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്.