മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
PRO
ഓര്‍മകള്‍ നഷ്ടപ്പെട്ട രമേശനായി തന്‍മാത്രയില്‍ മോഹന്‍ലാല്‍ ജീവിച്ചു. അയാളുടെ നിസഹായതയെയും വിധിയെയും പ്രേക്ഷകര്‍ പഴിച്ചു. തന്‍റെ പഴയകാലവും മറ്റ് ഓര്‍മ്മകളും ഓരോരോ അടരുകളായി മറഞ്ഞുപോകുമ്പോള്‍ ഈ ലോകത്ത് അന്യനായിപ്പോകുന്ന മനുഷ്യന്‍റെ ജീവിതാവസ്ഥയെ ഗംഭീരമായാണ് ലാല്‍ അവതരിപ്പിച്ചത്. അസാധാരണ പ്രതിഭയായ രമേശന്‍ എന്ന മനുഷ്യന്‍റെ അസാധാരണമായ വീഴ്ചയുടെ കഥയായിരുന്നു തന്‍മാത്ര. ബ്ലെസി എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രമായി തന്‍മാത്ര മാറി.