മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
PRO
ജോജിയും നിശ്ചലും ഇപ്പോഴും ഊട്ടിപ്പട്ടണത്തില്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകര്‍. തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ നല്‍കി സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന നിലയില്‍ നിന്ന് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ തിരിച്ചുവന്നത് കിലുക്കത്തിലൂടെയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജി എന്ന കഥാപാത്രം സൃഷ്ടിച്ച ചിരിയുടെ അലയൊലികള്‍ ഇന്നും തങ്ങിനില്‍ക്കുന്നു. എല്ലാം തികഞ്ഞ ഒരു നായകസങ്കല്‍പ്പമായിരുന്നു ജോജി. അയാള്‍ പ്രണയ നായകനാണ്. ആക്ഷന്‍ ഹീറോയാണ്. നല്ല തമാശകള്‍ സൃഷ്ടിക്കുന്ന സുഹൃത്താണ്. കിലുക്കം എന്ന സിനിമ ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു ഔഷധമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് വെറുതെയല്ല.