മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....

PRO
ക്ലാര എന്ന പെണ്ണിനെ ചാടിച്ചുകൊണ്ടു വന്ന് പ്രണയത്തിന്‍റെ നിറഭേദങ്ങള്‍ സൃഷ്ടിച്ച മണ്ണാറത്തൊടി ജയകൃഷ്ണനെ ഓര്‍ക്കുന്നുവോ? മഴ കോരിച്ചൊരിയുന്ന രാവില്‍ അയാള്‍ ക്ലാരയ്ക്ക് കത്തെഴുതുന്നത്, തടി കോണ്ട്രാക്ടറായി ക്ലാരയുടെ മുന്നില്‍ വേഷം കെട്ടുന്നത്, ഒന്നും പറയാതെ അവള്‍ ഒരു ദിവസം അപ്രത്യക്ഷമായപ്പോള്‍ പ്രണയത്തിന്‍റെ പനിക്കിടക്കയില്‍ വീണുപോകുന്നത്, അവളോടൊപ്പം ഒരു ഭ്രാന്തന്‍റെ കാലിലെ മുറിവായി അലിയാന്‍ ആഗ്രഹിക്കുന്നത്, ഒടുവില്‍ അവള്‍ മറ്റൊരാളുടേതായി എന്നറിയുമ്പോള്‍ റയില്‍‌വെ സ്റ്റേഷനില്‍ സ്വയം നഷ്ടപ്പെട്ട് നിന്നത്. ഒന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. പ്രണയം നിറഞ്ഞുതുളുമ്പിയ ‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ലെ സോളമനെക്കാള്‍ ജയകൃഷ്ണന്‍റെ സാഹസികമായ പ്രണയം തന്നെയാണ് മലയാളികളെ വശീകരിച്ചത്. തൂവാനത്തുമ്പികള്‍ എന്ന സിനിമയും പത്മരാജന്‍ എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനും ഇവിടെ പ്രണയത്തിന്‍റെ പര്യായമായി മാറുന്നു. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും തൂവാനത്തുമ്പികള്‍ നമ്മുടെ സ്വപ്നങ്ങളുടെ ആകാശത്ത് പാറിപ്പറന്നുകൊണ്ടേയിരിക്കുന്നു.

WEBDUNIA|
7. തൂവാനത്തുമ്പികള്‍

അടുത്ത പേജില്‍ - ആരും സ്നേഹിച്ചുപോകുന്ന മാടമ്പിത്തരം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :