മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
WEBDUNIA|
PRO
മോഹന്‍ലാല്‍. അദ്ദേഹം യഥാര്‍ത്ഥത്തില്‍ മലയാളിക്ക് ആരാണ്? വെറും ഒരു നടന്‍ മാത്രമാണോ? മോഹന്‍ലാലിനെപ്പോലെ ഒരു മകന്‍, ഒരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ലാലിന്‍റെ കുസൃതികളില്‍ കേരളം മുഴുവന്‍ ആഹ്ലാദം കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? ലാലിന്‍റെ കണ്ണുനിറയുമ്പോള്‍ അറിയാതെ നമ്മുടെയും കണ്ണുകള്‍ നീരണിയുന്നത് എന്തുകൊണ്ടാണ്? നിര്‍വചിക്കപ്പെടാനാകാത്ത ഒരു കരിസ്മ മോഹന്‍ലാലിലുണ്ട് എന്നത് ആരും സമ്മതിക്കും. ആരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു മാന്ത്രികത ലാലിന്‍റെ സംസാരത്തിലും ചിരിയിലും പെരുമാറ്റത്തിലുമുണ്ട്.
മലയാളികളിലെല്ലാം ഒരു ‘ലാലിസം’ ഉണ്ട് എന്നത് ഏറെ പ്രശസ്തമായ ഒരു പ്രയോഗമാണ്. മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കടുത്ത മോഹന്‍ലാല്‍ വിമര്‍ശകര്‍ പോലും ചിലപ്പോഴൊക്കെ ലാലിനെപ്പോലെ ചെരിഞ്ഞു നടക്കുകയും കുസൃതിയോടെ കണ്ണിറുക്കുകയും ചെയ്യുന്നു. അറിയാതെയെങ്കിലും ഇടയ്ക്കൊക്കെ ‘മോനേ ദിനേശാ...’ എന്ന് നാവില്‍ വരുന്നു.
മൂന്നു പതിറ്റാണ്ടായി മോഹന്‍ലാല്‍ മലയാളികളെ ആവേശിച്ചിട്ട്. ഇനിയും ഒഴിഞ്ഞുപോകാത്ത ഒരു സ്വഭാവമോ വികാരമോ ഒക്കെയായി ലാല്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. നാളെയും ലാലിസം നമ്മോടൊപ്പം ഉണ്ടാകുകയും ചെയ്യും. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ ഏറ്റവും മികച്ച 10 സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ ഉദ്യമത്തില്‍ നിന്ന് കൂപ്പുകൈയോടെ പിന്‍മാറാനേ ആരും ശ്രമിക്കൂ. ലാലിന്‍റെ ഓരോ സിനിമയും നമുക്ക് പ്രിയപ്പെട്ടതാണ്. അത് എത്ര മോശം ചിത്രമായിരുന്നാലും ഒരു പുതിയ ഭാവം, പുതിയ അനുഭൂതി പകര്‍ന്നു നല്‍കാന്‍ ലാലിന് കഴിയുന്നുണ്ട്.
മോഹന്‍ലാലിന്‍റെ മികച്ച പത്ത് ചിത്രങ്ങള്‍ മലയാളം വെബ്ദുനിയ തെരഞ്ഞെടുക്കുകയാണ്. പത്തിലോ നൂറിലോ ലാലിന്‍റെ നല്ല സിനിമകളെ ഒതുക്കാനാവില്ല. എങ്കിലും ഇത് ഒരു ശ്രമമാണ്. വിയോജിപ്പുകള്‍ സ്വാഭാവികം. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പത്ത് ലാല്‍ച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വായനക്കാരെയും ക്ഷണിക്കുന്നു. കമന്‍റുകള്‍ ആ അനുഗ്രഹീത നടനുള്ള ആദരവായി മാറട്ടെ.
അടുത്ത പേജില്‍ - ചിരിയുടെ തമ്പുരാന്‍, ഒപ്പം ഒരുതുള്ളി കണ്ണീരും