മലയാളികള്‍ക്ക് സ്‌നേഹം നിറഞ്ഞ വിഷു ആശംസകളുമായി സണ്ണി ലിയോണ്‍

Sunny Leone, Vishu, Vishu Wishes, Malayali, Lockdown, സണ്ണി ലിയോണ്‍, വിഷു, വിഷു ആശംസകള്‍, മലയാളീസ്
ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (13:26 IST)
എന്തൊക്കെ മറന്നാലും മലയാളികളുടെ വിശേഷ ദിവസങ്ങള്‍ മറക്കാത്ത താരമാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ മലയാളികള്‍ വിഷമിച്ചിരിക്കുമ്പോള്‍ വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. 'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു' - സോഷ്യല്‍ മീഡിയയിലൂടെ താരം അറിയിച്ചു.

'വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സുരക്ഷിതമായിരിക്കുക' എന്ന് പറയുന്ന ടിക് ടോക് വീഡിയോയും വിഷു ആശംസയ്‌ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നേരത്തേ താരം കൊച്ചിയില്‍ വന്നപ്പോള്‍ വമ്പന്‍ സ്വീകരണമായിരുന്നു മലയാളികള്‍ സമ്മാനിച്ചത്.

അതുപോലെ തന്നെ പലപ്പോഴായി കേരളത്തോടുള്ള സ്‌നേഹവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായലും സണ്ണി ലിയോണിന്റെ വിഷു ആശംസ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :