ഇന്ത്യൻ ജനതയുടെ മനംമയക്കി സണ്ണി ലിയോൺ വീണ്ടും ; റെക്കോർഡ്

പുരുഷന്മാരിൽ നടൻ സൽമാൻ ഖാനാണ് ഒന്നാമതുള്ളത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:22 IST)
കഴിഞ്ഞ പത്തുവർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റി എന്ന നേട്ടം വീണ്ടും നടി സണ്ണി ലിയോണിക്ക്. പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയുമൊക്കെ പിന്നിലാക്കി യാഹൂ ഇന്ത്യയുടെ ലിസ്റ്റിൽ ഒന്നാമെത്തിയിരിക്കുകയാണ് സണ്ണി. പുരുഷന്മാരിൽ നടൻ സൽമാൻ ഖാനാണ് ഒന്നാമതുള്ളത്. പിന്നാലെയായി അമിതാഭ് ബച്ചനും അക്ഷയ് കുമാറും സ്ഥാനം നേടി.

ഈ വർഷത്തെ സ്റ്റൈൽ ഐക്കണായി ഹൃത്വിക്ക് റോഷനും സാറാ അലി ഖാനുമാണ് ഇന്റർനെറ്റിൽ സ്ഥാനം പിടിച്ചത്. 2000 കോടി കടന്ന അമീർ ഖാൻ ചിത്രം ദംഗലാണ് ദശാബ്‌ദത്തിലെ ഏറ്റവും വലിയ ബ്ലോക്‌ബസ്റ്റർ ചിത്രം. സൽമാൻ ഖാന്റെ ബജ്റംഗി ഭായ്‌ജാനും അമീർ ഖാന്റെ തന്നെ പികെയുമാണ് പിന്നിലുള്ളത്.

സുൽത്താൻ, ടൈഗർ, സിന്ദാ ഹെ, ദൂം 3, സഞ്ജു, വാർ, ചെന്നൈ എക്‌സ്പ്രസ്, ദബാംഗ് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ ചിത്രങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :