'സണ്ണി ലിയോണിന്റെ അത്ര ആത്മസമർപ്പണം മലയാളത്തിൽ ആർക്കും ഇല്ല' - തുറന്നു പറഞ്ഞ് സംവിധായകൻ

അനു മുരളി| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (19:12 IST)
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് രംഗലീല.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോണിക്കുള്ള ആത്മസമർപ്പണം മലയാളത്തിലെ ഒരു താരത്തിനും ഇല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് സംവിധായകൻ.

സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കും ഇല്ല. അവർ ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.മണിരത്നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.

മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ മധുരരാജയിൽ ഒരു ഐറ്റം ഡാൻസ് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :