കരൺജിത്ത് കൌറിൽനിന്നും സണ്ണി ലിയോണിലേക്കുള്ള രൂപമാറ്റം, തരംഗമായി ടിക്ടോക്കിലെ മൈ ജേർണി വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2019 (12:10 IST)
തരംഗമായി മാറി ബോളിവുഡ് താര സുന്ദരി സണ്ണിലിയോണിന്റെ ടിക്ടോക് വീഡിയോ. ടിക്ടോക്കിന്റെ പുതിയ ഫോട്ടോ ടെംപ്ലേറ്റിന്റെ ഭാഗമായി തയ്യാറാക്കിയ ലൈഫ് ജേർണി വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വിവിധ കലഘട്ടങ്ങളിലെ ഫോട്ടോകൾ ചേർത്തിണക്കി രൂപത്തിൽ വന്ന മാറ്റങ്ങൾ വ്യതമക്കുന്നതാണ് ഈ വീഡിയോ.

ബാല്യ കാലത്തേതും, സ്കൂൾ കാലഘട്ടത്തിലേതും ഉൾപ്പടെ നാലു ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ വീഡിയോയിൽ ഉള്ളത്. ‘മൈ ജേർണി എന്ന പുതിയ ഫീച്ചറിനായി വേണ്ടി ടിക്ടോക്കുമായി സഹകരിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഞാൻ. കരൺജിത്ത് കൌറിൽനിന്നും സണ്ണി ലിയോണിലേക്കുള്ള എന്റെ യാത്രയാണ് ഇത്‘ എന്ന് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.

സണ്ണി ലിയോണിന്റെ മൈ ജേർണി വീഡിയോ തരംഗമായി മാറിയതോടെ മറ്റു താരങ്ങളും ടിക്ടോക് ഉപയോക്താക്കളും തങ്ങളുടെ ലൈഫ് ജേർണി വീഡിയോയുമായി രംഗത്തെത്തി, ടിക്ടോക്കിൽ ഇപ്പോൾ മൈ ജേർണി വീഡിഡിയോകളാണ് ട്രെൻഡിംഗ്,ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :