അനുബന്ധ വാര്‍ത്തകള്‍
- ഷെയ്ന് നിഗത്തെ ‘അമ്മ’യും കൈവിടുന്നു, ‘മനോരോഗം’ പ്രയോഗം കത്തിപ്പിടിച്ചു; ഷെയ്നിന്റെ നീക്കം പ്രകോപനപരമെന്ന് സംഘടനകള്‍
- ഷെയിൻ പ്രകോപനമുണ്ടാക്കുന്നു, ചർച്ചയിൽനിന്നും അമ്മയും ഫെഫ്കയും പിന്മാറി
- ഇനിയും ക്ഷമിക്കാനാകില്ല, മുടി വെട്ടിയത് പ്രതിഷേധം തന്നെ, തുറന്നടിച്ച് ഷെയിൻ നിഗം
- 'ഒരു ദിവസം പരമാവധി അഭിനയിച്ചത് 45 മിനുട്ട്, ഷൂട്ടിങ് മുടങ്ങിയത് ഷെയ്ൻ സഹകരിക്കാത്തതുകൊണ്ട്'; തുറന്നടിച്ച് വെയിൽ സംവിധായകൻ
- 'വണ്ടിയിടിപ്പിച്ച് കൊന്നാലും ഞാൻ എൽഎസ്ഡി ഉപയോഗിച്ച് ബോധമില്ലാതെ അപകടമുണ്ടാക്കിയെന്നായിരിക്കും പുറത്തുവരിക': ഷെയ്ൻ നിഗം
'ഞങ്ങൾ മനോരോഗികളാണെന്ന് പറഞ്ഞയാളുമായി ഇനി ചര്‍ച്ചക്കില്ല'; നിലപാട് കടുപ്പിച്ച് നിര്‍മാതാക്കൾ
ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത് പറഞ്ഞു.
ഷെയ്ന് നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രജ്ഞിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാവില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത് പറഞ്ഞു.
പണം മുടക്കിയ ഈ മൂന്ന് നിര്‍മാതാക്കള്‍ക്കും മനോരോഗമാണെന്ന് പറയുന്ന സ്ഥലത്ത് പിന്നെ ഞങ്ങള്‍ എന്ത് ചര്‍ച്ച നടത്താനാണ്. ഇങ്ങനെ ഒരു നിലപാട് എടുക്കുന്ന ആളുമായി എങ്ങനെ ചര്‍ച്ച നടത്തും. അതുതന്നെയാണ് അമ്മ സംഘടനയുടെയും നിലപാട്. അത് തന്നെയാണ് ഫെഫ്ക്കയുടേയും നിലപാട്.
എല്ലാ സംഘടനകളും ഒരുമിച്ച് ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതിന്റെ കാരണവും ഇതാണ്. ഇതില്‍ ആരുടേയും കടുംപിടുത്തമല്ല. ആര് പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥ നിലവിലുണ്ടെന്ന് എല്ലാവര്ക്കും മനസിലായി. അതുകൊണ്ട് തന്നെയാണ് ഇനിയൊരു ചര്‍ച്ച വേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചതുമെന്ന് രഞ്ജിത് പറഞ്ഞു.