ഷെയിൻ പ്രകോപനമുണ്ടാക്കുന്നു, ചർച്ചയിൽനിന്നും അമ്മയും ഫെഫ്കയും പിന്മാറി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (20:35 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ കുറിച്ച് നിർമ്മാതാക്കളുടെ സംഘടന ഷെയിനിനെ വിലക്കിയത് പരിഹരിക്കുന്നതിനായി അമ്മയും ഫെഫ്കയും നടത്താനിരുനന്ന ചർച്ച നിർത്തിവച്ചു. ഷെയിൻ തിരുവനന്തപുരത്ത് പ്രൊഡ്യുസർമാർക്കെതിരെ നടത്തിയ പ്രസ്ഥാവനയും. മന്ത്രിയെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്താൻ തീരുമാനിച്ചമുതാണ് പ്രശ്ന പരിഹാരത്തിനുള്ള ചർച്ചയിൽനിന്നും ഇരു സംഘടനകളും പിന്മാറാൻ കാരണം എന്നാണ് സൂചന.

പ്രശ്നം പരിഹരിക്കുന്നതിന് അഭിനയതാക്കളുടെ സംഘടനായ അമ്മയാണ് മുന്നിട്ടിറങ്ങിയത്. ചർച്ചക്കായി അമ്മ സെക്രട്ടറി സിദ്ദിഖിനെ വിളിച്ചു വരുത്തിയിരുന്നു. ഇന്ന് ഫെഫ്കാ ഭാരവാഹികളുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനായിരുന്നു ധാരണ. എന്നാൽ ഇതിനിടയിൽ ഷെയിൻ തിരുവനതപുരത്ത് നിർമ്മാതാക്കളെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. 'മനോവിഷമമല്ല മനോരോഗമാണ് നിർമ്മാതാക്കൾക്ക്' എന്നായിരുന്നു ഷെയിനിന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്. തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് അവർ കേൾക്കാം തയ്യാറാവുന്നില്ല എന്നും ഷെയിൻ പറഞ്ഞിരുന്നു.

ഇത് കൂടാതെ മന്ത്രിയെ കൂടി ചർച്ചയിൽ ഉൾപ്പെടുത്താൻ ഷെയിൻ ശ്രമിച്ചത് സംഘടനകളെ ചൊടിപ്പിക്കുകയും ചെയ്തു. ഇതോടെ ചർച്ച നടത്തേണ്ടതില്ല എന്ന് ഇരു സംഘടനകൂം തീരുമാനിക്കുകയായിരുന്നു. ഇതോടെ നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് തുടരാനായിരിക്കും. ഇനി പ്രശ്നത്തിൽ ഇടപെടാൻ അമ്മ സംഘടന തയ്യാറായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ പ്രശ്നപരിഹാരം ഇനി എളുപ്പമാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :